
തെഹ്റാന്‍: അധിനിവേശ ശക്തികള്‍ക്കെതിരെ സദാ യുദ്ധസജ്ജരായിരിക്കണമെന്ന് ഹമാസിന് ഇറാന്‍ പരമോന്നത നേതാവ് ആയതുല്ലാ അലി ഖാംനഈയുടെ ഉപദേശം. ഇസ്രായേലിന്‍റെ പുതിയ യുദ്ധത്തെ നേരിടാന്‍ തയാറായിരിക്കാന്‍ തന്നെ സന്ദര്‍ശിച്ച ഹമാസ് പോളിറ്റ് ബ്യൂറോ മേധാവി ഖാലിദ് മിശ്അലിനോട് ഖാംനഈ പറഞ്ഞതായി പേര്‍ഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഗസ്സക്കാരുടെ പോരാട്ടവീര്യത്തെ അദ്ദേഹം പ്രശംസിച്ചു. മിശ്അലിന്‍റെ നേതൃത്വത്തിലുള്ള ഹമാസ് പ്രതിനിധി സംഘം ഇറാന്‍ പ്രസിഡന്‍റ് അഹ് മദി നജാദുമായി ചര്‍ച്ച നടത്തിയിരുന്നു. ഹമാസിനെ ശക്തമായി പിന്തുണക്കുന്ന ചുരുക്കം ഭരണകൂടങ്ങളിലൊന്നാണ് ഇറാന്‍. ഖത്തര്‍ സന്ദര്‍ശനത്തിന് ശേഷമാണ് ഹമാസ് സംഘം തെഹ്റാനിലെത്തിയത്.
No comments:
Post a Comment