
ബെയ്റൂത്ത്: വെടിനിര്‍ത്തല്‍ കരാറിലെത്തുന്ന പക്ഷം ഇസ്രായേല്‍ അത് പാലിക്കുമോയെന്ന കാര്യത്തില്‍ ഹമാസ് സംശയം പ്രകടിപ്പിച്ചു. ഇപ്പോള്‍ വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിച്ചാല്‍ തെല്‍അവീവില്‍ വരുന്ന പുതിയ സര്‍ക്കാര്‍ അത് തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാട് സ്വീകരിച്ചേക്കുമെന്ന് ലബനാനിലെ ഹമാസ് വക്താവ് ഉസാമ ഹംദാന്‍ ആശങ്ക പ്രകടിപ്പിച്ചു. അടുത്ത സര്‍ക്കാര്‍ കരാര്‍ പാലിക്കുമെന്ന് ഇസ്രായേല്‍ അറിയിച്ചിട്ടുണ്ടെങ്കിലും മുന്‍കാല അനുഭവങ്ങള്‍ വിലയിരുത്തുമ്പോള്‍ കരാര്‍ ലംഘനസാധ്യത അസ്ഥാനത്തല്ല. ലികുഡ് നേതാവ് ബിന്‍യാമിന്‍ നെതന്യാഹുവിന്‍റെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ വരുന്നതെങ്കില്‍ ഈ ആശങ്ക വര്‍ധിക്കും. എങ്കിലും തുടരുകയാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
No comments:
Post a Comment