ഇറാഖില്‍ ചാവേര്‍ സ്ഫോടനത്തില്‍ നാല് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു
ബഗ്ദാദ്: വടക്കന്‍ ഇറാഖിലെ മൂസിലില്‍ ചാവേര്‍ സ്ഫോടനത്തില്‍ തങ്ങളുടെ നാല് ഭടന്‍മാര്‍ കൊല്ലപ്പെട്ടതായി അമേരിക്കന്‍ അധിനിവേശസേന അറിയിച്ചു. ചാവേര്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ മൂന്ന് സൈനികര്‍ തല്‍ക്ഷണവും ഒരു ഭടന്‍ ആശുപത്രിയിലുമാണ് മരിച്ചത്. ദ്വിഭാഷിയും കൊല്ലപ്പെട്ടു. അല്‍ഖാഇദയുടെ ശക്തികേന്ദ്രമായാണ് മൂസില്‍ അറിയപ്പെടുന്നത്. ഇതോടെ ഇക്കൊല്ലം കൊല്ലപ്പെട്ട അമേരിക്കന്‍ അധിനിവേശസൈനികരുടെ എണ്ണം 22 ആയി. അധിനിവേശമാരംഭിച്ച ശേഷം 4242 യു.എസ് ഭടന്‍മാരാണ് കൊല്ലപ്പെട്ടത്.
No comments:
Post a Comment