ബഗ്ദാദ്: ഇറാഖില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന പ്രവിശ്യാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നൂരി അല്‍മാലികിയുടെ മുന്നണി തകര്‍പ്പന്‍ ജയം നേടി. ആകെയുള്ള പതിനെട്ട് പ്രവിശ്യകളില്‍ പതിനാല് പ്രവിശ്യകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കര്‍ബലാ പ്രവിശ്യയില്‍ മാത്രമാണ് ഇവര്‍ക്ക് തിരിച്ചടിയേറ്റത്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ റിഹേഴ്സലായാണ് പ്രവിശ്യാ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. പ്രധാനമായും ശിയാ കക്ഷികളാണ് മാലികിയുടെ എതിര്‍പക്ഷത്തുണ്ടായിരുന്നത്.
അതേസമയം, തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടും കൃത്രിമവും നടന്നതായി ചില കക്ഷികള്‍ ആരോപണമുന്നയിച്ചിട്ടുണ്ട്. ഇവരുടെ പരാതികള്‍ പരിഗണിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
No comments:
Post a Comment