
ദുബൈ: ഇസ്രായേലി വനിതാ ടെന്നിസ് താരം ഷഹര്‍ പിയറിന് വിസ നിഷേധിച്ച ദുബൈ ഓപണ്‍ ടെന്നിസ് സംഘാടക സമിതിക്ക് ലോക ടെന്നിസ് പ്രഫഷനല്‍ കൂട്ടായ്മ മൂന്ന് ലക്ഷം ഡോളര്‍ പിഴ ചുമത്തി. ഒരു ടെന്നിസ് ടുര്‍ണമെന്‍റ് സംഘാടകര്‍ക്ക് ചുമത്തപ്പെടുന്ന ഏറ്റവും വലിയ പിഴയാണിത്. ഇസ്രായേലി താരത്തിനെതിരെ യുഎഇയുടെ വിവേചനനയത്തിന്‍റെ ഇരയാണ് പിയറെന്ന് ഫെഡറേഷന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഭാവിയില്‍ ദുബൈയില്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് സെക്യൂരിറ്റിയായി ഇരുപത് ലക്ഷം ഡോളര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട ഫെഡറേഷന്‍, യോഗ്യത നേടുന്ന ഏത് രാജ്യക്കാര്‍ക്കും പങ്കെടുക്കാനവസരമൊരുക്കുക, ഇസ്രായേലി താരങ്ങള്‍ക്ക് രണ്ട് മാസം മുമ്പെ വിസ നല്‍കുക, പിയര്‍ യോഗ്യത നേടാന്‍ പരാജയപ്പെട്ടാല്‍ പ്രത്യേക അവസരം നല്‍കുക എന്നീ നിബന്ധനകളും മുന്നോട്ടുവെച്ചത്. ഈ വ്യവസ്ഥകള്‍ പാലിക്കാത്തപക്ഷം 2010ലെ ചാമ്പ്യന്‍ഷിപ്പിന് അനുമതി ലഭിക്കില്ല. സുരക്ഷാ കാരണങ്ങളാലാണ് വിസ നിഷേധിച്ചതെന്ന് സംഘാടകര്‍ വ്യക്തമാക്കിയിരുന്നു. പുതിയ സാഹചര്യത്തില്‍ പിയറിന് വിസ അനുവദിച്ചേക്കും.
No comments:
Post a Comment