ഹിതപരിശോധനയില്‍ വോട്ടുരേഖപ്പെടുത്തിയ ശേഷം അനുയായികളെ അഭിവാദ്യം ചെയ്യുന്ന ഷാവേസ്
കരാകാസ്: രണ്ടിലധികം തവണ പ്രസിഡന്‍റ് പദവി അനുവദിക്കുന്ന ഭരണഘടനാ ഭേദഗതി വരുത്തുന്നതിനുള്ള ഹിതപരിശോധനാ ഫലം വെനിസ്വേലന്‍ പ്രസിഡന്‍റ് ഹ്യൂഗോ ഷാവേസിനനുകൂലം. ഇന്നലെ പുറത്തുവിട്ട ഫലമനുസരിച്ച് 54% പേര്‍ ഭേദഗതിക്കനുകൂലമാണ്. 1.7 കോടി സമ്മതിദായകരില്‍ 1.1 കോടിയിലധികം പേര്‍ ഹിതപരിശോധനയില്‍ തങ്ങളുടെ അവകാശം വിനിയോഗിച്ചു. ഇതോടെ മറ്റ് തടസങ്ങളില്ലാത്ത പക്ഷം ഷാവേസ് മൂന്നാമതും വെനിസ്വേലയുടെ പ്രസിഡന്‍റാകുമെന്ന് ഏറെക്കുറെ ഉറപ്പായി. 2013 വരെയാണ് അദ്ദേഹത്തിന്‍റെ കാലാവധി അവസാനിക്കുക. 2007ല്‍ നടത്തിയ സമാനമായ ഹിതപരിശോധനയില്‍ ഷാവേസ് പരാജയപ്പെട്ടിരുന്നു. ഹിതപരിശോധന പ്രക്രിയ നിഷ്പക്ഷവും സ്വതന്ത്രവുമായിരുന്നെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ വ്യക്തമാക്കി. പത്ത് വര്‍ഷമായി ഷാവേസ് പ്രസിഡന്‍റ് പദത്തില്‍ തുടരുകയാണ്. ഹിതപരിശോധനാ ഫലം അദ്ദേഹത്തിന്‍റെ അമേരിക്കന്‍വിരുദ്ധ സോഷ്യലിസ്റ്റ് നയപരിപാടികള്‍ക്കുള്ള പിന്തുണയായി വിലയിരുത്തപ്പെടുന്നു.
No comments:
Post a Comment