
യുദ്ധങ്ങളും പ്രകൃതിദുരന്തങ്ങളും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി സഹായമഭ്യര്‍ഥിക്കുന്ന പരസ്യങ്ങള്‍ സൗജന്യമായി സംപ്രേഷണം ചെയ്യുകയെന്നതാണ് ബിബിസിയുടെ കീഴ്വഴക്കം. ഗസ്സക്ക് വേണ്ടിയുള്ള പരസ്യം തമസ്കരിച്ചതിനെതിരെ ബ്രിട്ടനില്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ചില മന്ത്രിമാരും എം.പിമാരും ബിബിസി തീരുമാനത്തിനെതിരെ ശക്തമായി രംഗത്തെത്തി. ഇസ്രായേല്‍ സര്‍ക്കാരിനെ ഭയന്നാണ് ബിബിസിയുടെ തീരുമാനമെന്ന് ആരോഗ്യമന്ത്രി ആരോപിച്ചു. ഗസ്സയിലെ മാനുഷിക ദുരിതത്തോടുള്ള ഉത്തരവാദിത്തം വിസ്മരിക്കുന്നതാണ് കോര്‍പറേഷന്‍റെ നിലപാടെന്ന് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശമുയര്‍ന്നിട്ടുണ്ട്. ബ്രിട്ടനില്‍ ബിബിസിക്കെതിരെ പ്രകടനങ്ങളും അരങ്ങേറി.
1 comment:
Please visit http://jeanjelan.blogspot.com
There is a link to your site also.
please mail to jeanjelan@gmail.com
Post a Comment