ഗസ്സയില്‍ നിന്ന് മടങ്ങുന്ന ഇസ്രായേലി സൈനികവാഹനം
ദോഹ: 22 ദിവസത്തെ ആക്രമണത്തിന് ശേഷം ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ഇസ്രായേല്‍ ഘട്ടംഘട്ടമായി പിന്‍മാറും. എത്രയുംവേഗം സൈനിക പിന്‍മാറ്റമുണ്ടാകുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി യഹൂദ് ഒല്‍മെര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ ആദ്യഘട്ടം ആരംഭിച്ചതായി സൈനികവൃത്തങ്ങള്‍ അറീയിച്ചു. എന്നാല്‍ പിന്‍മാറ്റം എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചിട്ടില്ല. മാത്രമല്ല, കരുതല്‍ സേന ഗസ്സയില്‍ തുടരാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച(ജനു.18) പുലര്‍ച്ചെ രണ്ട് മണി മുതല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും അതിന് ശേഷവും ഇസ്രായേലി ഹെലികോപ്റ്റര്‍ തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനുസ് പട്ടണത്തിലെ സയന്‍സ് ആന്‍റ് ടെക്നോളജി കോളജിന് നേരെ ആക്രമണം നടത്തിയിരുന്നു. ഇസ്രായേല്‍ പ്രഖ്യാപനത്തിന് പന്ത്രണ്ട് മണിക്കൂര്‍ ശേഷം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ഹമാസടക്കമുള്ള ചെറുത്തുനില്പ് സംഘടനകള്‍ ഒരാഴ്ചക്കകം സൈന്യം പിന്‍മാറിയില്ലെങ്കില്‍ റോക്കറ്റാക്രമണം പുനരാരംഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
No comments:
Post a Comment