ഗസ്സ: ഹമാസിന്‍റെ തിരിച്ചടിയില്‍ തങ്ങളുടെ പക്ഷത്ത് കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണം പുറത്തുവിടാതിരിക്കാന്‍ ഇസ്രായേല്‍ ശ്രമം. സ്വന്തം പക്ഷത്ത് ആള്‍നാശം കുറച്ചുകാണിക്കാനാണ് ഇസ്രായേല്‍ അധികൃതരുടെ കൊണ്ടുപിടിച്ച ശ്രമം. പുറം ലോകത്തെക്കാളേറെ സ്വന്തം ജനത അറിയുന്നതാണ് തെല്‍അവീവ് ഭയപ്പെടുന്നത്. തെരഞ്ഞെടുപ്പ് അടുത്തെത്തിനില്‍ക്കുന്ന ഘട്ടത്തില്‍ സൈന്യത്തിന് തിരിച്ചടിയേല്‍ക്കുന്നത് ജനരോഷത്തിനിടയാക്കുമെന്നതാണ് ഇസ്രായേല്‍ ഭരണകൂടത്തെ വിറളിപിടിപ്പിക്കുന്നത്.
തിരിച്ചടിയുടെ വ്യാപ്തി ഇസ്രായേല്‍ മൂടിവെക്കുകയാണെന്ന് ഹമാസിന്‍റെ സൈനികവിഭാഗമായ ഇസ്സുദ്ദീന്‍ ഖസ്സാം ബ്രിഗേഡ് വക്താവ് അബൂഉബൈദ അല്‍ജസീറ ചാനല്‍ സംപ്രേഷണം ചെയ്ത വീഡിയോ ടേപ്പില്‍ പറഞ്ഞു. കരആക്രമണത്തിന്‍റെ ആദ്യനിമിഷം മുതല്‍ തിരിച്ചടിയും തുടങ്ങിയിരുന്നു. അല്‍ഖസ്സാം ബ്രിഗേഡ് റോക്കറ്റാക്രമണം തുടരുകയും ചെയ്യുന്നുണ്ട്. ഒരു ഇസ്രായേലി ടാങ്ക് തകര്‍ത്തതായും തെക്കന്‍ ഇസ്രായേലിലെ ഏറ്റവും വലിയ കരസേനാതാവളത്തില്‍ മിസൈല്‍ പതിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. ഇസ്രായേല്‍ ആക്രമണം നിര്‍ത്തുന്നത് വരെ ഇത് തുടരും. ഹമാസിന്‍റെ ശക്തിക്ഷയിച്ചെന്ന സയണിസ്റ്റ് പ്രചാരണം പച്ചക്കള്ളമാണെന്നും ഹമാസിന്‍റെ ശക്തി വരുംദിനങ്ങളില്‍ അവരറിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
കരാക്രമണത്തിന്‍റെ ആദ്യരണ്ട് ദിനങ്ങളില്‍ പതിനൊന്ന് ഇസ്രായേലി സൈനികരെ വധിച്ചതായി ഹമാസ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഒരു സൈനികന്‍റെ മരണം മാത്രം സ്ഥിരീകരിച്ച അധിനിവേശസേന മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റതായി സമ്മതിച്ചിരുന്നു.
1 comment:
ഇനിയും വരും സലാഹൂദ്ദീന്‍ അയ്യൂബിമാര്‍, ജൂതസമൂഹമേ കാത്തിരിക്കുക നിങ്ങളുടെ രക്തത്താല്‍ ഈ ഭൂമി ചുവപ്പാകും
Post a Comment