ഇസ്രായേല്‍ അംബാസഡറെയും എംബസി ഉദ്യോഗസ്ഥരെയും പുറത്താക്കാന്‍ വെനിസ്വേല തീരുമാനിച്ചു. ഇസ്രായേല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ചും ഗസ്സക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ് ഹ്യൂഗോ ഷാവേസിന്‍റെ കരഘോഷങ്ങള്‍ക്കിടെ വെനിസ്വേലന്‍ വിദേശകാര്യമന്ത്രി നികോളാസ് മാഡ്യുരൊ മോറസ് അറിയിച്ചു. ഇസ്രായേല്‍ പ്രതിനിധികള്‍ വെനിസ്വേലയില്‍ വെറുക്കപ്പെട്ടവരാണെന്ന് മന്ത്രി പറഞ്ഞു. ഗസ്സയില്‍ വംശഹത്യക്ക് നേതൃത്വം നല്‍കുന്ന ഇസ്രായേല്‍ പ്രസിഡന്‍റ് ഷിമോണ്‍ പെരസിനെയും സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്‍റ് ജോര്‍ജ് ബുഷിനെയും അന്താരാഷ്ട്ര നീതിന്യായ കോടതി വിചാരണ ചെയ്യണമെന്ന് വെനിസ്വേലന്‍ പ്രസിഡന്‍റ് ഹ്യൂഗോ ഷാവേസ് ആവശ്യപ്പെട്ടു. നിരപരാധികളെ കൊന്നൊടുക്കുന്ന ഭരണകൂടത്തിനെതിരെ ഇസ്രായേല്‍ ജനത കലാപത്തിനിറങ്ങണമെന്ന് ഷാവേസ് ആഹ്വാനം ചെയ്തു. നിരായുധരായ കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും ഉറങ്ങിക്കിടക്കുന്നവരെയും ആക്രമിക്കുന്ന ഇസ്രായേല്‍ സേന ലോകത്തെ ഏറ്റവും വലിയ ഭീരുക്കളാണെന്ന് ഷാവേസ് വിശേഷിപ്പിച്ചു.
No comments:
Post a Comment