ഗസ്സ: ഒമ്പതാം ദിവസവും ഗസ്സക്ക് നേരെ ശക്തമായ ആക്രമണം നടത്തിയ ഇസ്രായേലിനെതിരെ ഹമാസ് പോരാളികള്‍ ശക്തമായ തിരിച്ചടി തുടങ്ങി. കര ആക്രമണം രണ്ട് ദിവസം പിന്നിടുമ്പോള്‍ ഇസ്രായേലിന്‍റെ പതിനൊന്ന് സൈനികരെ വധിച്ചതായി ഹമാസ് അവകാശപ്പെട്ടു. ഇസ്രായേല്‍ പക്ഷത്ത് അമ്പതോളം പേര്‍ക്ക് പരിക്കുണ്ട്. ചുരുങ്ങിയത് രണ്ട് അധിനിവേശ സൈനികരെ പിടികൂടിയതായും ഹമാസ് പ്രഖ്യാപിച്ചു.
ഹമാസ് പോരാളികള്‍
എന്നാല്‍ ഒരു സൈനികന്‍റെ മരണം മാത്രമാണ് ഞായറാഴ്ച രാത്രി വരെ ഇസ്രായേല്‍ സ്ഥിരീകരിച്ചത്. അതേസമയം മുപ്പതിലേറെ സൈനികര്‍ക്ക് പരിക്കേറ്റതായി ഇസ്രായേല്‍ സമ്മതിച്ചു. കരയുദ്ധമാരംഭിക്കുന്ന പക്ഷം ഗസ്സ ഇസ്രായേലിന്‍റെ ശവപ്പറമ്പായി മാറുമെന്ന് പോരാളികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നലെ അമ്പതിലേറെ മിസൈലുകള്‍ ഇസ്സുദ്ദീന്‍ ഖസ്സാം പോരാളികള്‍ ഉതിര്‍ത്തു. ഇസ്രായേല്‍ സൈന്യത്തെ പതിയിരുന്ന് ആക്രമിച്ച് ശക്തമായ തിരിച്ചടി നല്‍കാനാണ് പോരാളികളുടെ ശ്രമം. ഹമാസ് പോരാളികളുടെ തിരിച്ചടിയില്‍ കൊല്ലപ്പെട്ട ഇസ്രായേലി സൈനികന്‍റെ മൃതദേഹം സംസ്കരിക്കാന്‍ കൊണ്ടുപോകുന്നു
അതേസമയം, കഴിഞ്ഞ മുപ്പത് മണിക്കൂറിനിടെ അമ്പത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതോടെ മരണസംഖ്യ 513 ആയി. 2500ഓളം പേര്‍ക്ക് പരിക്കുണ്ട്. പത്തിലേറെ കുട്ടികളാണ് കഴിഞ്ഞരാത്രി കൊല്ലപ്പെട്ടത്.
അതേസമയം, കഴിഞ്ഞ മുപ്പത് മണിക്കൂറിനിടെ അമ്പത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതോടെ മരണസംഖ്യ 513 ആയി. 2500ഓളം പേര്‍ക്ക് പരിക്കുണ്ട്. പത്തിലേറെ കുട്ടികളാണ് കഴിഞ്ഞരാത്രി കൊല്ലപ്പെട്ടത്.
പരിക്കേറ്റ ഇസ്രായേലി സൈനികരെ ആശുപത്രിയിലേക്ക് നീക്കുന്നു
2 comments:
Allahu Hamasinte pipe missiles nu moosa nabiyude vadiyude power nalkatte.
@muhammed kutty,
താങ്കള്‍ പറഞ്ഞത് പോലെ നമുക്ക് പ്രാര്‍ഥിക്കാം, ആശംസിക്കാം.
Post a Comment