
ജറൂസലം: ഇസ്രായേലിന്‍റെ സംഹാരതാണ്ഡവത്തിനിരയാകുന്ന ഗസ്സക്ക് വേണ്ടി ലോകത്തെങ്ങുമുള്ള ക്രിസ്ത്യന്‍ സമൂഹങ്ങള്‍ പള്ളികളില്‍ നാളെ പ്രത്യേക പ്രാര്‍ഥന നടത്തണമെന്ന് ഫലസ്തീനിലെ റോമന്‍ ഓര്‍ത്തഡോക്സ് മേധാവി മെത്രാന്‍ അതല്ലാ ഹന്നാ ആഹ്വാനം ചെയ്തു. ഗസ്സയില്‍ ഉപരോധത്തിനും അതിക്രമങ്ങള്‍ക്കും വിധേയമാകുന്ന ജനതക്ക് ക്രിസ്ത്യന്‍ ലോകം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം. ഇത്തരം അക്രമങ്ങള്‍ക്ക് നേരെ മൗനം പാലിക്കാന്‍ ക്രിസ്ത്യാനികള്‍ക്കാവില്ല. ഗസ്സക്കാര്‍ക്ക് ദുരിതാശ്വാസമെത്തിക്കുകയും വേണം. പീഡിതരെ സഹായിക്കല്‍ വിശ്വാസപരവും മാനുഷികവുമായ ബാധ്യതയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
3 comments:
God bless the Christian schollars.
Get together against the virouses of mankind.....
@ mohammedkutty & Zakir,
മനുഷ്യരുടെ ദുരിതത്തെ അങ്ങനെ തന്നെ (വിഭാഗീയ കണ്ണും മനസുമില്ലാതെ)നോക്കിക്കാണുന്നവരുണ്ടെന്നത് പ്രതീക്ഷാവഹമാണ്. നീതിക്ക് വേണ്ടി എല്ലാവരുടെയും ശബ്ദമുയരട്ടെ.
Post a Comment