Wednesday, January 7, 2009

വെടിനിര്‍ത്തലിന് ധാരണയായെന്ന് സാര്‍കോസി


പാരീസ്: പന്ത്രണ്ട് ദിവസമായി ഇസ്രായേല്‍ ഗസ്സയില്‍ തുടരുന്ന ആക്രമണത്തിന് വിരാമമാകുന്നു. ഈജിപ്ത് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ പദ്ധതി ഇസ്രായേലും ഫലസ്തീന്‍ പക്ഷവും അംഗീകരിച്ചതായി ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളാസ് സാര്‍കോസിയുടെ കാര്യാലയം പ്രസ്താവനയില്‍ അറിയിച്ചു. ഈജിപ്തിലെ ശറമുശ്ശൈഖില്‍ കഴിഞ്ഞരാത്രി നടന്ന ചര്‍ച്ചയില്‍ വെടിനിര്‍ത്തലിന് ധാരണയായതായി പ്രസ്താവനയില്‍ പറഞ്ഞു. എത്രയും വേഗം ഇത് നടപ്പാക്കി ഗസ്സക്കാരുടെ ദുരിതത്തിന് അറുതിവരുത്തണമെന്ന് സര്‍കോസി ആവശ്യപ്പെട്ടു.
ഇന്ന് മൂന്ന് മണിക്കൂര്‍ നേരത്തേക്ക് ഇസ്രായേല്‍ താല്‍കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഗസ്സയിലേക്ക് ദുരിതാശ്വാസ സഹായമെത്തിക്കാന്‍ സൗകര്യമൊരുക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഈ സമയത്ത് റോക്കറ്റാക്രമണം നിര്ത്തിയതായി ഹമാസും പ്രഖ്യാപിച്ചിരുന്നു.

No comments: