അതിര്‍ത്തി തുറക്കാന്‍ പ്രേരിപ്പിക്കണമെന്ന് മിസ്സിസ് മുബാറകിനോട് നജാദിന്‍റെ പത്നി
തെഹ്റാന്‍: ഗസ്സയും ഈജിപ്തും അതിരിടുന്ന റഫാ അതിര്‍ത്തി കവാടം സ്ഥായിയായി തുറക്കാന്‍ ഈജിപ്ത് പ്രസിഡന്‍റ് ഹുസ്നി മുബാറകിനെ പ്രേരിപ്പിക്കണമെന്ന് പത്നി സൂസന്‍ മുബാറകിന് ഇറാന്‍ പ്രസിഡന്‍റ് അഹ് മദി നജാദിന്‍റെ പത്നി അഅസം സാദാത്തിന്‍റെ ഉപദേശം. സൂസന് അയച്ച കത്തിലാണ് ഇറാന്‍ പ്രഥമവനിത നിര്‍ദേശം മുന്നോട്ടുവെച്ചത്. അതിര്‍ത്തി തുറന്ന് ഫലസ്തീനികളുടെ ദുരിതത്തിന് ആശ്വാസം പകരാന്‍ പ്രേരിപ്പിക്കുന്ന പക്ഷം അത് ദൈവിക അനുഗ്രഹത്തിനിടയാക്കും. മറിച്ചാണെങ്കില്‍ വലിയൊരവസരം നഷ്ടപ്പെടുത്തലാകുമതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.
No comments:
Post a Comment