Thursday, January 1, 2009

ഇസ്രായേല്‍ ഹമാസ് നേതാക്കളെ ലക് ഷ്യമിടുന്നു

ശഹീദ് നിസാര്‍ റയ്യാന്‍ ഇസ്മാഈല്‍ ഹനിയ്യയോടൊപ്പം
ഗസ്സ: ഗസ്സക്കെതിരെ തുടര്‍ച്ചയായ ആറാം ദിവസവും അധിനിവേശ സേന ക്രൂരമായ വ്യോമാക്രമണം നടത്തി. ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഹമാസിന്‍റെ നേതാക്കളെ ഇസ്രായേല്‍ ലക് ഷ്യമിട്ട് തുടങ്ങിയതായാണ് ഇന്നത്തെ ആക്രമണങ്ങള്‍ തെളിയിക്കുന്നത്. ജബലിയയില്‍ നടന്ന ആക്രമണത്തില്‍ ഹമാസ് നേതാവ് ഡോ. നിസാര്‍ റയ്യാന്‍ വധിക്കപ്പെട്ടതാണ് പ്രധാനസംഭവം. ആറ് ദിവസത്തിനിടെ രക്തസാക്ഷിയാകുന്ന ഹമാസി‍ലെ ആദ്യ നേതാവാണിദ്ദേഹം. ജൂതസേന വൈകുന്നേരം നടത്തിയ ബോംബാക്രമണത്തില്‍ റയ്യാനും ഭാര്യയും മൂന്ന് മക്കളുമടക്കം പത്ത് പേരാണ് വധിക്കപ്പെട്ടത്. മുമ്പ് ഹമാസ് പോളിറ്റ് ബ്യൂറോ അംഗമായിരുന്ന അദ്ദേഹം പിന്നീട് പഠനരംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു. ഹമാസ് സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്ന സഈദ് സിയാമിന്‍റെ കാര്യാലയ മേധാവി ഇബ്രാഹിം സ്വലാഹിന്‍റെ വീടിന് നേരെയും ആക്രമണം നടന്നെങ്കിലും ആരും സ്ഥലത്തില്ലാത്തതിനാല്‍ രക്ഷപ്പെട്ടു. അതേസമയം കഴിഞ്ഞ ശനിയാഴ്ച തുടങ്ങിയ ആക്രമണത്തില്‍ 414 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 2070 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഇസ്രായേല്‍ പ്രദേശങ്ങളിലേക്ക് ഹമാസ് ഇന്നലെയും റോക്കറ്റാക്രമണം തുടര്‍ന്നു.

അതിനിടെ, പാരീസില്‍ ഫ്രഞ്ച് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ഇസ്രായേല്‍ വിദേശമന്ത്രി സിപി ലിവ്നി വെടിനിര്‍ത്തല്‍ സാധ്യതകള്‍ വീണ്ടും തള്ളി. ഹമാസിനെ തകര്‍ക്കുന്നതോടൊപ്പം ഫതഹ് നേതൃത്വത്തിലുള്ള സുരക്ഷാ വിഭാഗത്തെ ശക്തിപ്പെടുത്തുകയാണ് ഇസ്രായേല്‍ ലക് ഷ്യമിടുന്നത്.

No comments: