Thursday, January 1, 2009

റൈസിനും ബുഷിനും അറബ് തമ്പുരാക്കന്‍മാരുടെ സമ്മാനപ്രവാഹം

യു.എ.ഇയില്‍ ബുഷിനെ സ്വീകരിച്ചപ്പോള്‍
ഗസ്സയില്‍ മനുഷ്യക്കുരുതി തുടരുന്ന ഇസ്രായേലിന് അമേരിക്ക സര്‍വ പിന്തുണയും തുടരുന്നതിനിടെ അറബ് രാഷ്ട്രത്തലവന്‍മാര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസിന് നല്‍കിയ സമ്മാനങ്ങളെക്കുറിച്ച റിപ്പോര്‍ട്ട് പുറത്തുവന്നു. മൂന്ന് ലക്ഷം ഡോളറിലധികം വിലപിടിപ്പുള്ള സമ്മാനങ്ങളാണ് അറബ് ഭരണാധികാരികള്‍ 2008ല്‍ റൈസിന് കാഴ്ചവെച്ചതെന്ന് ബ്രിട്ടീഷ് പത്രം 'ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്തു. സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് സമ്മാനിച്ച 1.65 ലക്ഷം ഡോളര്‍ വിലയുള്ള ബ്രെയ്സ് ലെറ്റും മാലയും കമ്മലും ഇവയില്‍ ഉള്‍പ്പെടും. ജോര്‍ദാനിലെ അബ്ദുല്ല രണ്ടാമന്‍ രാജാവും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ റൈസിന് നൈവേദ്യം നല്‍കി. ഇറാഖ് അധിനിവേശമാരംഭിച്ച 2003ല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷിന് സൗദി ഭരണാധികാരികള്‍ സമര്‍പ്പിച്ചത് പത്ത് ലക്ഷം ഡോളര്‍ വിലവരുന്ന പെയ്ന്‍റിംഗായിരുന്നു. ആ വര്‍ഷം യു.എ.ഇ ഭരണാധികാരികള്‍ ബുഷിന് നല്‍കിയതാവട്ടെ വജ്രവും മാണിക്യവും പതിച്ച ലക്ഷങ്ങളുടെ പേനയും. അമേരിക്കന്‍ ഭരണാധികാരികളുടെ തൃപ്തി നേടിയെടുക്കാന്‍ സമ്മാനപ്പെരുമഴ പെയ്യിക്കുന്ന അറബ് തമ്പുരാക്കന്‍മാര്‍ക്കാവുന്നില്ലതാനും!

2 comments:

Anonymous said...

ഫലസ്തീന്‍ ജനതയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനൊപ്പം ഈ അറബ് തംബുരാക്കന്മാരുടെ പതനത്തിന് വേണ്ടിയും കൂടി പ്രാര്‍ത്ഥിക്കുക.

മിഡിലീസ്റ്റ് ന്യൂസ് said...

@ക്ഷിപ്രവാസി,
ശരിയാണ്, ഇത്തരം രാജഭരണകൂടങ്ങള്‍ മാറി ജനപ്രാതിനിധ്യ വ്യവസ്ഥ നിലവില്‍വരാതെ അറബ് ജനതക്ക് കാര്യമായി ഒന്നും ചെയ്യാനാകില്ല.