ഗസ്സ: ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഹമാസിനെ തകര്‍ക്കാനുള്ള പദ്ധതികള്‍ വിശദീകരിച്ച് ഫതഹ് നേതാവും മുന്‍ സുരക്ഷാ മേധാവിയുമായ മുഹമ്മദ് ദഹ് ലാന്‍ പ്രസിഡന്‍റ് മഹ് മൂദ് അബ്ബാസിന് നല്‍കിയ മെമ്മോ ഹമാസ് പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് നിസ്സാല്‍ പുറത്തുവിട്ടു. ദഹ് ലാന്‍റെ സ്വന്തം കൈപ്പടയിലുള്ളതാണ് മെമ്മോ.
മുഹമ്മദ് ദഹ് ലാന്‍
പതിനായിരം സുരക്ഷാ സൈനികരെ സജ്ജമാക്കുക, റഫാ അതിര്‍ത്തി അടക്കുക, ഹമാസ് നേതാക്കളുടെ ഈജിപ്ത് യാത്രകള്‍ തടയുക, അതുമുഖേന ഗസ്സയിലേക്കുള്ള ധനസഹായങ്ങള്‍ തടയുക, ഗസ്സ- ഈജിപ്ത് തുരങ്കങ്ങള്‍ തകര്‍ക്കുക തുടങ്ങിയവയാണ് ഹമാസിനെ ജനകീയമായി തകര്‍ക്കാനുള്ള പദ്ധതിയില്‍ ദഹ് ലാന്‍ നിര്‍ദേശിച്ചത്.
*******************************************************************
ഹമാസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഫതഹും അമേരിക്കയും പദ്ധതിയിട്ടു. ( ഫയല്‍ റിപ്പോര്‍ട്ട് ). വായിക്കുക:http://meastnews.blogspot.com/2008/04/blog-post_14.html
No comments:
Post a Comment