Wednesday, December 17, 2008

ഫലസ്തീന്‍ സ്പീക്കര്‍ക്ക് അധിനിവേശകോടതി തടവ് വിധിച്ചു

റാമല്ല: ഫലസ്തീന്‍ പാര്‍ലമെന്‍റ് സ്പീക്കര്‍ അസീസ് അല്‍ദ്വീകിന് ഇസ്രായേലിലെ ഓഫര്‍ സൈനിക കോടതി മൂന്ന് വര്‍ഷം തടവ് വിധിച്ചു. ഇതിന് പുറമെ രണ്ട് വര്‍ഷത്തെ ശിക്ഷ കൂടി വിധിച്ചെങ്കിലും സ്റ്റേ ചെയ്തിട്ടുണ്ട്. 2006 ജൂണ്‍ 29നാണ് ദ്വീകിനെ അധിനിവേശ സൈന്യം പിടികൂടിയത്. വിചാരണ തടവ് 28 മാസം പിന്നിടുന്ന വേളയിലാണ് ഈ വിധി. മുപ്പത് ശതമാനം ഹമാസ് മന്ത്രിമാരെയും‍ ഇരുപത് ഹമാസ്‍ എം.പിമാരെയും അക്കാലയളവില്‍ സയണിസ്റ്റ് സേന തടവിലിട്ടിരുന്നു. ഹമാസിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്.

1 comment:

Anonymous said...

തലക്കെട്ട് “അധിനിവേശകോടതി” എന്നതിന് പകരം ഇസ്രായേല്‍ കോടതി എന്നായാല്‍ കൂടുതല്‍ ആളുകള്‍ക്ക് മനസ്സിലാകും. പോസ്റ്റ് എന്താണെന്ന് വായിക്കാന്‍ ശ്രമിക്കുകയും ചെയ്യും.
അതു പോലെ സയണിസ്റ്റ് സേന എന്നൊക്കെ എഴുതുന്നതിന് പകരം ഇസ്രായേല്‍ സേന എന്ന് സാമാന്യ ജനത്തിന് മനസ്സിലാകും പോലെ എഴുതുന്നതല്ലേ നല്ലത്.