
ഞായറാഴ്ച വൈകുന്നേരം ഇറാഖി പ്രധാനമന്ത്രി നൂരി അല്‍മാല്‍കിയോടൊപ്പം വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് സെയ്ദി 'ഭീകരാക്രമണം' നടത്തിയത്. മികച്ച മെയ് വഴക്കത്തോടെ ഒഴിഞ്ഞുമാറിയതിനാല്‍ ഏറ് ബുഷിന് കൊണ്ടില്ല. 'നിനക്കുള്ള അവസാനത്തെ ചുംബനം ഇതാ' എന്ന് പറഞ്ഞുകൊണ്ടാണ് മൂന്നാം നിരയിലിരുന്ന സെയ്ദി ആദ്യ ഷൂ മിസൈല്‍ തൊടുത്തത്. ഇറാഖി ആയുധം അമേരിക്കക്കേല്‍ക്കില്ലെന്ന് തെളിയിച്ച് ബുഷ് കുനിഞ്ഞ് ഒഴിഞ്ഞുമാറി. പരാജയം വിജയത്തിന്‍റെ മുന്നോടിയാണെന്ന പാഠം മറക്കാത്ത സെയ്ദി 'പട്ടീ, ഇതാ ഇറാഖിലെ വിധവകളുടെയും അനാഥകളുടെയും സമ്മാനം' എന്നാക്രോശിച്ചുകൊണ്ട് തന്‍റെ രണ്ടാമത്തെ കാലും നഗ്നമാക്കിയത്. ബുഷ് അതിലും രക്ഷപ്പെട്ടു. അതിനിടെ തന്‍റെ രാജഭക്തി തെളിയിച്ച് ഷൂ പ്രയോഗം പ്രതിരോധിക്കാന്‍ നൂരി മാലികി ശ്രമിച്ചെങ്കിലും ഉന്നം തെറ്റിപ്പറന്നതിനാല്‍ ഫലിച്ചില്ല. അപ്പോഴേക്കും ഇറാഖി സുരക്ഷാ വിഭാഗവും ബുഷിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് സെയ്ദിയെ പിടികൂടി. ചെറുത്തുനിന്ന് ബഹളം വെച്ച സെയ്ദിയെ വലിച്ചിഴച്ച് നീക്കം ചെയ്തു.

No comments:
Post a Comment