ഗസ്സ: സയണിസ്റ്റ് അധിനിവേശ ശക്തിക്കെതിരായ മൂന്നാം ഇന്‍തിഫാദക്ക് (ഉയിര്‍ത്തെഴുന്നേല്പ് സമരം)ഫലസ്തീന്‍ വിമോചനപ്രസ്ഥാനമായ ഹമാസിന്‍റെ ആഹ്വാനം. ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കി. ഇസ്രായേലുമായി സമാധാനത്തിന്‍റെ വാതിലുകള്‍ അടഞ്ഞിരിക്കുന്നു. അധിനിവേശവുമായി അനുരഞ്ജനം സാധ്യമല്ല. പുതിയ ഇന്‍തിഫാദക്ക് സമയമായിരിക്കുന്നു- അല്‍ജസീറ ചാനലിലെ 'തുറന്ന സംവാദം' പരിപാടിയില്‍ ഹമാസ് പോളിറ്റ് ബ്യൂറോ അധ്യക്ഷന്‍ ഖാലിദ് മിശ്അല്‍ വ്യക്തമാക്കി. വെസ്റ്റ്ബാങ്കിലെ ഫലസ്തീനികള്‍ ഗസ്സക്ക് പിന്തുണ നല്‍കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഗസ്സയുടെ പോരാട്ടവീര്യത്തെ കുറിച്ച പരിഭ്രാന്തി മൂലമാണ് ഇസ്രായേല്‍ ഹമാസിന്‍റെ സുരക്ഷാ താവളങ്ങള്‍ ലക് ഷ്യമിടുന്നത്. കൂട്ടക്കുരുതിയിലൂടെ ഗസ്സയുടെ സ്ഥൈര്യം തകര്‍ക്കാമെന്നത് അധിനിവേശകരുടെ വ്യാമോഹം മാത്രമാണ്. എത്ര പേരെ കൊന്നൊടുക്കിയാലും കീഴടങ്ങാനൊരുക്കമല്ലെന്ന് ഹമാസ് പി.ബി ഉപാധ്യക്ഷന്‍ മൂസാ അബൂ മര്‍സൂഖ് പ്രസ്താവിച്ചു.
2 comments:
avasana jewthanum marikum vary
indifada..................
@ fuad,
ജൂതന്‍മാരെയൊന്നടങ്കം കൊന്നൊടുക്കണമെന്ന് ഇന്‍തിഫാദ ലക് ഷ്യമിടുന്നില്ല. മറിച്ച് ഇസ്രായേലികളോടും സയണിസ്റ്റുകളോടും അവരെ പിന്തുണക്കുന്നവരോടുമാണ് ഹമാസിനും ഇതര പോരാട്ട പ്രസ്ഥാനങ്ങള്‍ക്കും വിദ്വേഷമുള്ളത്. അത് മതത്തിന്‍റെ പേരിലുള്ള വിദ്വേഷവുമല്ല, സ്വന്തം മണ്ണും സ്വാതന്ത്ര്യവും കവര്‍ന്നെടുത്തവരോടുള്ള പോരാട്ടമാണ് ഗസ്സ നയിക്കുന്നത്.
Post a Comment