ഗസ്സ: ഗസ്സാ മുനമ്പില്‍ മൂന്നാം ദിവസവും തുടര്‍ന്ന ഇസ്രായേലിന്‍റെ വ്യോമാക്രമണത്തെ തുടര്‍ന്ന് മരിച്ച ഫലസ്തീനികളുടെ എണ്ണം 345 ആയി ഉയര്‍ന്നു. ഇതുവരെ 1650 പേര്‍ക്ക് പരിക്കേറ്റതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. തിങ്കളാഴ്ച എട്ട് കുട്ടികളടക്കം ചുരുങ്ങിയത് പതിമൂന്ന് പേര്‍ രക്തസാക്ഷികളായതായി വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹമാസ് നേതാവിന്‍റെ വീടിന് നേരെ പോര്‍ വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചതില്‍ ഭാര്യയും അഞ്ച് കുട്ടികളുമടക്കം ഏഴ് പേരാണ് മരിച്ചത്. ഇസ്സുദ്ദീന്‍ ഖസ്സാം ബ്രിഗേഡിലെ മുതിര്‍ന്ന മേധാവിയായ മാഹിര്‍ സഫൂത് ആക്രമണ സമയത്ത് പുറത്തായിരുന്നു. ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു. ഗ്ലാസ് കയറ്റിയ വാഹനത്തിന് നേരെ അധിനിവേശ സൈന്യം നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഇവരുടെ ജഡങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം ചിന്നിച്ചിതറി.
അതേസമയം ഹമാസ് പോരാളികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരു ഇസ്രായേലി കൊല്ലപ്പെട്ടു. മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ജൂതനാണിത്.
No comments:
Post a Comment