ബുഷിന് നേരെ ഷൂ എറിഞ്ഞ് അറസ്റ്റിലായി ലോകശ്രദ്ധ നേടിയ ഇറാഖി മാധ്യമ പ്രവര്‍ത്തകന്‍. തെക്കന്‍ ഇറാഖിലെ അല്‍ഇമാറ പട്ടണത്തിലാണ് 29കാരന്‍റെ ജനനം. ഇമാറയില്‍ പ്രാഥമിക വിദ്യാഭ്യാസം. ബഗ്ദാദ് കോളജില്‍ നിന്ന് ജേണലിസം ബിരുദം നേടി. പഠന കാലത്ത് ഇറാഖിലെ കമ്യൂണിസ്റ്റ് വിദ്യാര്‍ഥി സംഘടനയില്‍ അംഗമായിരുന്നു. കമ്യൂണിസ്റ്റ് കക്ഷിയായ ലേബര്‍ പാര്‍ട്ടിയില്‍ അംഗമായിരുന്നു. പാര്‍ട്ടി പിരിച്ചുവിട്ടതോടെ ഇറാഖി കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ജേണലിസം പഠിച്ചെങ്കിലും മാധ്യമ രംഗത്തിറങ്ങിയത് അടുത്ത കാലത്താണ്. ഈജിപ്തില്‍ നിന്ന് സംപ്രേഷണം ചെയ്യുന്ന അല്‍ബഗ്ദാദിയ ചാനലിലാണ് ആദ്യമായി ചേര്‍ന്നത്. അതിന്‍റെ റിപ്പോര്‍ട്ടറാണിപ്പോള്‍. അവിവാഹിതനാണ്. സുഹൃത്തുക്കള്‍ക്കിടയില്‍ ശാന്തപ്രകൃതന്‍. അമേരിക്കന്‍ അധിനിവേശ വിരുദ്ധന്‍. 2007 നവംബര്‍ മധ്യത്തില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ സെയ്ദി മൂന്നാഴ്ച ബന്ദിയായ ശേഷം മോചിതനായി. ഇപ്പോള്‍ ഇറാഖി പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്‍റെ കസ്റ്റഡിയില്‍.
Tuesday, December 16, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment