ഗസ്സ : അധിനിവേശ സേന ഫലസ്തീനില്‍ കൂട്ടക്കുരുതി തുടരുന്നു. വടക്കന്‍ ഗസ്സയില്‍ ഇസ്രായേലി സൈന്യം നടത്തിയ കനത്ത ബോംബിംഗില്‍ ഏഴ് ഫലസ്തീനികളാണ് ഇന്ന് രക്തസാക്ഷികളായത്.ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. നാല് പിഞ്ചുകുട്ടികളും മാതാവും മറ്റ് രണ്ട് പേരുമാണ് കൊല്ലപ്പെട്ടത്
വീടിന് നേരെ നടന്ന ടാങ്ക് ഷെല്‍ ആക്രമണത്തില്‍ മൈസര്‍ അബൂമുഅതിഖ്(40), മക്കളായ മിസ്അദ്(ഒരു വയസ്സ്), ഹനാ(3),സ്വാലിഹ്(5), റദീന(4) എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബത്തിലെ മറ്റ് രണ്ട് പേര്‍ ഗുരുതര നിലയില്‍ ആശുപത്രിയിലാണ്. ഗൃഹനാഥനായ അഹ് മദ് അബൂ മുഅതിഖ് ഈ സമയം പുറത്തായിരുന്നു
ഇസ്രായേല്‍ സൈന്യം ബയ്ത് ഹാനൂനില്‍ നടത്തിയ ബോംബാക്രമണത്തില്‍ അല്‍ഖുദ്സ് ബ്രിഗേഡ്സ് പോരാളിയും മറ്റൊരു ഫലസ്തീങ്കാരനും കൊല്ലപ്പെട്ടതായി ഫലസ്തീന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചുഒരുവശത്ത് വെടിനിര്‍ത്തലിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെ സയണിസ്റ്റ് രാഷ്ട്രം നടത്തുന്ന മനുഷ്യക്കുരുതി കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഹമാസ് മുന്നറിയിപ്പ് നല്‍കി. ഇതര പോരാട്ട സംഘടനകളും തുല്യനാണയത്തില്‍ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്
അതേസമയം, ഹമാസ് സൈനികരെ ലക് ഷ്യമിട്ടാണ് സൈന്യം ആക്രമണം നടത്തിയതെന്നും അതിനാല്‍ സംഭവത്തിന്‍റെ ഉത്തരവാദിത്തം ഹമാസിനാണെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി യഹൂദ് ബാരാക് പറഞ്ഞു
അവലംബം : അല്‍ജസീറ & ഖുദ്സ് പ്രസ്
No comments:
Post a Comment