കൈറോ: ഈജിപ്തില്‍ ഇന്ന് നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം വളരെ തുച്ഛമെന്ന് റിപ്പോര്‍ട്ടുകള്‍. മുസ്ലിം ബ്രദര്‍ഹുഡിന്‍റെ ബഹിഷ്കരണം കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ നാഷനല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ വിജയം സുനിശ്ചിതമാണ്. പാര്‍ട്ടിയുടെ 52,000 സ്ഥാനാര്‍ഥികളാണ് `ജനവിധി`തേടിയത്. ബ്രദര്‍ഹുഡിന് ഇരുപത് സീറ്റുകളില്‍ മാത്രമാണ് മത്സരിക്കാന്‍ അനുമതി ലഭിച്ചത്. കോടതി വിധികള്‍ക്ക് വിരുദ്ധമായ ഭരണകൂടത്തിന്‍റെ ഈ നിലപാടില്‍ പ്രതിഷേധിച്ചാണ് ഇഖ് വാന്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്
കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് കീഴില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ ബൂത്തുകളില്‍ സമ്മതിദായകരുടെ നിര രൂപപ്പെട്ടില്ല. ചില പ്രദേശങ്ങളില്‍ പോളിംഗ് ശതമാനം രണ്ട് ശതമാനം വരെയായിരുന്നെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബ്രദര്‍ഹുഡിന്‍റെ ഉരുക്കുകോട്ടകളില്‍ ഈജിപ്ഷ്യന്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് ഉരുക്കുകോട്ട തീര്‍ത്ത തെരഞ്ഞെടുപ്പാണ് കഴിഞ്ഞതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു
അതേസമയം, തിങ്കളാഴ്ച മഹല്ലാ അല്‍കുബ്റയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെ പോലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പതിനഞ്ചുകാരന്‍ മരിച്ചു
അതിനിടെ വിലകയറ്റത്തില്‍ പ്രതിഷേധിച്ച് മഹല്ലായില്‍ നടന്ന പൊതു പണിമുടക്ക് പകര്‍ത്താന്‍ ശ്രമിച്ച അല്‍ജസീറ ചാനല്‍ കാമറാമാനെയും സഹായിയെയും സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു.
No comments:
Post a Comment