വാഷിംഗ്ടണ്‍: നിയുക്ത പ്രസിഡന്‍റ് അധികാരമേല്‍ക്കുന്നതോടെ അമേരിക്കന്‍ വിദേശനയത്തില്‍ ആശാവഹമായ മാറ്റം വരുമെന്ന് പ്രതീക്ഷ. ഇറാഖില്‍ നിന്ന് ഘട്ടം ഘട്ടമായി സൈന്യത്തെ പിന്‍വലിക്കുമെന്നും ഗ്വാണ്ടനാമോ ക്യാമ്പ് അടച്ചുപൂട്ടുമെന്നും ഒബാമ വ്യക്തമാക്കി. തന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് സി.ബി.എസ് ചാനലിലെ '60 മിനിറ്റ്' പരിപാടിയില്‍ ഒബാമ പറഞ്ഞു.
ജനുവരി ഇരുപതിന് അധികാരമേറ്റാലുടന്‍ സൈനിക, സുരക്ഷാ മേധാവികളുമായി ആലോചിച്ച് ഇറാഖില്‍ നിന്ന് പിന്‍മാറുന്നതിനുള്ള സമയക്രമം തയാറാക്കും. അഫ്ഗാനില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. അവിടെ അനുദിനം സ്ഥിതി വഷളാവുകയാണ്. അല്‍ഖാഇദയെ ശാശ്വതമായി തകര്‍ക്കാതെ തരമില്ല. അതിനാണ് പ്രഥമ പരിഗണനയും- ഒബാമ പറഞ്ഞു.ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടും. ലോകത്തിന് മുന്നില്‍ അമേരിക്കയുടെ നല്ല ചിത്രം പുനരാവിഷ്കരിക്കാനാണ് ശ്രമമെന്ന് ഒബാമ കൂട്ടിച്ചേര്‍ത്തു.
No comments:
Post a Comment