സൈപ്രസില്‍ നിന്നെത്തിയ ബോട്ട് ഗസ്സാ തീരത്തണഞ്ഞപ്പോള്‍
ബ്രിട്ടീഷ് എം.പി നസീര്‍ അഹ് മദ് അടക്കം നിരവധി യൂറോപ്യന്‍ എം.പിമാര്‍ സംഘത്തിലുണ്ട്.മുന്‍ ഫലസ്തീന്‍ പ്രധാനമന്ത്രിയും ഹമാസ് നേതാവുമായ ഇസ്മാഈല്‍ ഹനിയ്യയുമായും മറ്റും കൂടിക്കാഴ്ച നടത്തുന്ന സംഘം ആശുപത്രികളും അഭയാര്‍ത്ഥി ക്യാമ്പുകളും സന്ദര്‍ശിക്കുകയും അവശ്യ ഭക് ഷ്യ വസ്തുക്കളും മരുന്നും ചികിത്സാ സാമഗ്രികളും വിതരണം ചെയ്യുകയും ചെയ്യും. റഫാ അതിര്‍ത്തി വഹി ഗസ്സയിലെത്താനുള്ള ആഗ്രഹം ഈജിപ്ത് നിരസിച്ചതിനെ തുടര്‍ന്നാണ് കടല്‍ മാര്‍ഗം ഉപരോധം ലംഘിച്ചതെന്ന് എം.പിമാര്‍ പറഞ്ഞു.
ഗസ്സ: ഗസ്സക്ക് മേലുള്ള ഇസ്രായേലിന്‍റെ ഉപരോധം ലംഘിച്ച് മൂന്നാമത്തെ യൂറോപ്യന്‍ യാത്രാബോട്ട് ഇന്നലെ ഗസ്സാ തീരത്തെത്തി. ബോട്ടിലെത്തിയ സംഘത്തിന് ഗസ്സാവാസികള്‍ ഉജ്ജ്വല സ്വീകരണം നല്‍കി. മുന്‍ ബ്രിട്ടീഷ് വികസന വകുപ്പ് മന്ത്രി ക്ലയര്‍ ഷോര്‍ട്ട് അടക്കമുള്ള നിരവധി സമാധാന പ്രവര്‍ത്തകരടങ്ങിയ സംഘം മൂന്ന് ദിവസം ഗസ്സയില്‍ തങ്ങിയ ശേഷം സൈപ്രസിലേക്ക് ബോട്ടില്‍ തിരിച്ചുപോകും.
ബ്രിട്ടീഷ് എം.പി നസീര്‍ അഹ് മദ് അടക്കം നിരവധി യൂറോപ്യന്‍ എം.പിമാര്‍ സംഘത്തിലുണ്ട്.മുന്‍ ഫലസ്തീന്‍ പ്രധാനമന്ത്രിയും ഹമാസ് നേതാവുമായ ഇസ്മാഈല്‍ ഹനിയ്യയുമായും മറ്റും കൂടിക്കാഴ്ച നടത്തുന്ന സംഘം ആശുപത്രികളും അഭയാര്‍ത്ഥി ക്യാമ്പുകളും സന്ദര്‍ശിക്കുകയും അവശ്യ ഭക് ഷ്യ വസ്തുക്കളും മരുന്നും ചികിത്സാ സാമഗ്രികളും വിതരണം ചെയ്യുകയും ചെയ്യും. റഫാ അതിര്‍ത്തി വഹി ഗസ്സയിലെത്താനുള്ള ആഗ്രഹം ഈജിപ്ത് നിരസിച്ചതിനെ തുടര്‍ന്നാണ് കടല്‍ മാര്‍ഗം ഉപരോധം ലംഘിച്ചതെന്ന് എം.പിമാര്‍ പറഞ്ഞു.
No comments:
Post a Comment