
ബഗ്ദാദ്: സദ്ദാം ഹുസൈന്‍ ഭരണകാലത്തെ ഇറാഖ് ഉപപ്രധാനമന്ത്രിയായിരുന്ന ത്വാരിഖ് അസീസിനെ കോടതി പതിനഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചു. നിയമവിരുദ്ധമായി വിലകയറ്റിയതിന് 1992ല്‍ നിരവധി വ്യാപാരികളെ വധിച്ച കുറ്റത്തിനാണ് ശിക്ഷ. സദ്ദാമിന്‍റെ സഹോദരന്‍മാരായ വത്ബാന്‍, സബ്ആവി അല്‍ഹസന്‍ എന്നിവര്‍ക്ക് ഇതേകേസില്‍ വധശിക്ഷ വിധിക്കുകയും ചെയ്തു. 1999ല്‍ ശിയാക്കളെ കൂട്ടക്കൊല ചെയ്ത കേസില്‍ ഇതേകോടതി രണ്ടാഴ്ച മുമ്പ് ത്വാരിഖ് അസീസിനെ വെറുതെവിട്ടിരുന്നു. സദ്ദാമിന്‍റെ ബന്ധു അലി ഹസന്‍ അല്‍മജീദിന് (കെമിക്കല്‍ അലി) പ്രസ്തുത കേസില്‍ വധശിക്ഷ വിധിച്ചിരുന്നു.
No comments:
Post a Comment