Monday, May 5, 2008

സോമാലിയയില്‍ പ്രതിഷേധ പ്രകടനത്തിന് നേരെ വെടിവെപ്പ്: നിരവധി മരണം



മൊഗദീശു : സോമാലിയയില്‍ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് പൊതുജനം നടത്തിയ പ്രകടനത്തിന് നേരെ സര്‍ക്കാര്‍ സേന നടത്തിയ വെടിവെപ്പില്‍‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. അനവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരുടെ എണ്ണത്തെ കുറിച്ച് വാര്‍ത്താ ഏജന്‍സികള്‍ വ്യത്യസ്ത വിവരങ്ങളാണ് പുറത്തുവിട്ടത്. അഞ്ച് പേര്‍ മരിച്ചതായി എ എഫ് പിയും രണ്ട് പേര്‍ മരിച്ചതായി എ പിയും റിപ്പോര്‍ട്ട് ചെയ്തു

കച്ചവടക്കാര്‍ പഴയ കറന്‍സി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് അവശ്യ ഭക് ഷ്യസാധനങ്ങള്‍ പോലും വാങ്ങാനാവാതെ വലഞ്ഞതാണ് ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കിയത്. പല കച്ചവടക്കാരും നഷ്ടം കുറക്കാന്‍ അമേരിക്കന്‍ ഡോളറിലാണ് വ്യാപാരം നടത്തുന്നതത്രെ. ( ഒരു അമേരിക്കന്‍ ഡോളര്‍ = 34,000 സോമാലി ഷില്ലിംഗ് ). ഇത് ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ കഷ്ടത്തിലാക്കിയിട്ടുണ്ട്. ഭക്ഷണ സാധനങ്ങള്‍ വാങ്ങാനാവാത്ത സ്ഥിതിയിലാണ് അധികമാളുകളും. ഈ അവസ്ഥ തുടര്‍ന്നാല്‍ കനത്ത ദുരന്തമാണ് തങ്ങളെ കാത്തിരിക്കുന്നതെന്ന ഉത്കണ്ഠയാണ് തെരുവിലിറങ്ങാന്‍ ജനങ്ങള്‍ക്ക് പ്രേരകമായത്


പ്രതിഷേധ പരിപാടികള്‍ മിക്കയിടത്തും അക്രമാസക്തമായി. പലയിടത്തും പ്രതിഷേധക്കാര്‍ ടയറുകള്‍ കത്തിക്കുകയും റോഡുകള്‍ തടഞ്ഞ് തീയിടുകയും ചെയ്തു

No comments: