ബീജിംഗ്: ഒടുവില്‍ ചൈനക്കാരനും ബഹിരാകാശത്ത് ചുവടുവെച്ചു. സായ് ഷിഗാങ്(Zhai Zhigang) ആണ് ബഹിരാകാശത്ത് നടന്ന ആദ്യ ചൈനീസ് യാത്രികന്‍. ചൈനയുടെ ബഹിരാകാശ വാഹനമായ ഷെന്‍സൂ -VIIല്‍ നിന്നാണ് ഇന്ന് (ശനി)അദ്ദേഹം ബഹിരാകാശത്തേക്കിറങ്ങിയത്. പതിനഞ്ച് മിനിറ്റ് നടന്ന അദ്ദേഹത്തിലൂടെ അമേരിക്കക്കും റഷ്യക്കും ശേഷം ബഹിരാകാശത്തിറങ്ങുന്ന മൂന്നാമത്തെ രാജ്യമായി ചൈന മാറി. ചെറിയ ചൈനീസ് പതാകയേന്തിയാണ് അദ്ദേഹം പേടകത്തിന് പുറത്തിറങ്ങിയത്. ചൈനീസ് ടി.വി ഇതിന്‍റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തു. ലഘുഭക്ഷണ വില്പനക്കാരന്‍റെ മകനായ 41കാരനായ സായിക്ക് കൂട്ടായി ലിയു ബൊമിങും പേടകത്തിലുണ്ടായിരുന്നു.`ഏറെ സന്തോഷം തോന്നുന്നു. മുഴുവന്‍ ചൈനക്കാര്‍ക്കും മുഴുലോകത്തിനും എന്‍റെ അഭിവാദ്യങ്ങള്‍`- സായ് പറഞ്ഞു. ബഹിരാകാശരംഗത്ത് ചൈനയുടെ കുതിപ്പിന് വഴിത്തിരിവൊരുക്കിയ ഷായിയെ ചൈനീസ് പ്രസിഡന്‍റ് ഹു ജിന്‍റാവൊ അഭിനന്ദിച്ചു.
അവലംബം: റോയിട്ടേഴ്സ്
അവലംബം: റോയിട്ടേഴ്സ്
No comments:
Post a Comment