ബഗ്ദാദ്:സദ്ദാം ഹുസൈന്‍റെ ഭീകരായുധ ശേഖരം തേടി പുറപ്പെട്ട അമേരിക്കയുടെ ഇറാഖ് അധിനിവേശം അഞ്ചാണ്ട് പിന്നിട്ടതിന്‍റെ ബാക്കിപത്രം അമ്പത് ലക്ഷം അനാഥ ബാല്യങ്ങളും പത്ത് ലക്ഷം വിധവകളും! ഇത് ഏതെങ്കിലും മനുഷ്യാവകാശ സംഘടനയുടെയോ അധിനിവേശ വിരുദ്ധരുടെയോ ആരോപണമല്ല.2008 മാര്‍ച്ചില്‍ ഇറാഖ് പ്ലാനിംഗ് ആന്‍റ് ഡവലപ്മെന്‍റ് മന്ത്രാലയം പുറത്തുവിട്ട കണക്കാണിത്.അമ്പത് ലക്ഷത്തോളം കുട്ടികള്‍ അനാഥകളായി മാറിയപ്പോള്‍ അഞ്ച് ലക്ഷത്തോളം കുട്ടികള്‍ തെരുവില്‍ അന്തിയുറങ്ങാന്‍ വിധിക്കപ്പെട്ടവരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.സര്‍ക്കാരിന്‍റെ അനാഥാലയങ്ങളില്‍ ആകെയുള്ളത് 459 കുട്ടികളാണത്രെ.നൂറുകണക്കിന് കുട്ടികള്‍ ജയിലുകളില്‍ കഴിയുന്നുണ്ട്.സര്‍ക്കാര്‍ ജയിലില്‍ എഴുന്നൂറും അധിനിവേശ തടവറകളില്‍ നൂറും കുട്ടികളാണുള്ളത്.അധിനിവേശം അര പതിറ്റാണ്ട് കടക്കുമ്പോള്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ എണ്ണവും യുദ്ധ ചെലവും തിട്ടപ്പെടുത്താനാണ് ഏതാണ്ടെല്ലാ മാധ്യമങ്ങളും ശ്രദ്ധിച്ചത്.മരണ കണക്കുകള്‍ക്കിടയില്‍ മരിച്ച് ജീവിക്കുന്നവരുടെ കാര്യം ഓര്‍മിപ്പിക്കാന്‍ ചുരുക്കം മാധ്യമങ്ങള്‍ മാത്രമാണ് തയാറായത്.
Monday, March 31, 2008
Subscribe to:
Post Comments (Atom)
1 comment:
സദ്ദാം ഹുസൈന്‍റെ ഭീകരായുധ ശേഖരം തേടി പുറപ്പെട്ട അമേരിക്കയുടെ ഇറാഖ് അധിനിവേശം അഞ്ചാണ്ട് പിന്നിട്ടതിന്‍റെ ബാക്കിപത്രം അമ്പത് ലക്ഷം അനാഥ ബാല്യങ്ങളും പത്ത് ലക്ഷം വിധവകളും!
Post a Comment