Thursday, March 27, 2008

റൈസ് മിഡിലീസ്റ്റില്‍; ഈ വര്‍ഷം സമാധാനകരാറില്ലെന്ന് ഒല്‍മെര്‍ട്ട്

അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി കോണ്ടലിസ റൈസിന്‍റെ ത്രിദിന പശ്ചിമേഷ്യന്‍ പര്യടനം ഇന്നാരംഭിക്കും.ഇസ്രായേല്‍ പ്രധാനമന്ത്രി യഹൂദ് ഒല്‍മെര്‍ട്ടുമായും ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്‍റ് മഹ് മൂദ് അബ്ബാസുമായും കൂടിക്കാഴ്ച നടത്തുന്ന റൈസ് തടസപ്പെട്ട സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുകയെന്ന പ്രഖ്യാപിത ലക് ഷ്യവുമായാണെത്തുന്നത്.കുഞ്ഞുങ്ങളടക്കം 130ഓളം ഫലസ്തീനികള്‍ കൊല്ലപ്പെട്ട ഇസ്രായേലിന്‍റെ അവസാനത്തെ ഗാസ ആക്രമണത്തെ തുടര്‍ന്നാണ് ചര്‍ച്ച മരവിപ്പിക്കാന്‍ അബ്ബാസ് തീരുമാനിച്ചത്. അതേസമയം,ഈ വര്‍ഷം തന്നെ ഇസ്രായേലുമായി സമാധാനമുണ്ടാക്കാമെന്ന അബ്ബാസിന്‍റെ സ്വപ്നം അസ്ഥാനത്താണെന്ന് വ്യക്തമാക്കുന്നതാണ് ഒല്‍മെര്‍ട്ടിന്‍റെ ഒടുവിലത്തെ പ്രസ്താവന.ഫലസ്തീനുമായി ഇക്കൊല്ലം സമാധാന ധാരണയിലെത്താനുള്ള സാധ്യത തള്ളിയ അദ്ദേഹം, ഹമാസിനെതിരെ കടുത്ത നീക്കങ്ങള്‍ക്കൊരുങ്ങുകയാണെന്ന് മുന്നറിയിപ്പ് നല്‍കി.ഹമാസിനെ `വേദനിപ്പിക്കുന്ന` നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചില പ്രതിബന്ധങ്ങളുണ്ടെങ്കിലും ഈ വര്‍ഷം തന്നെ സമാധാനം സാധ്യമാവുമെന്ന് അബ്ബാസ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
അവലംബം : അല്‍ജസീറ

1 comment:

മിഡിലീസ്റ്റ് ന്യൂസ് said...

അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി കോണ്ടലിസ റൈസിന്‍റെ ത്രിദിന പശ്ചിമേഷ്യന്‍ പര്യടനം ഇന്നാരംഭിക്കും.ഇസ്രായേല്‍ പ്രധാനമന്ത്രി യഹൂദ് ഒല്‍മെര്‍ട്ടുമായും ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്‍റ് മഹ് മൂദ് അബ്ബാസുമായും കൂടിക്കാഴ്ച നടത്തുന്ന റൈസ് തടസപ്പെട്ട സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുകയെന്ന പ്രഖ്യാപിത ലക് ഷ്യവുമായാണെത്തുന്നത്