ജെറൂസലം: അധിനിവേശ രാഷ്ട്രമായ ഇസ്രായേലില്‍ നിന്ന് പൗരന്‍മാരുടെ ഒഴിഞ്ഞുപോക്ക് വര്‍ഷം തോറും വര്‍ധിക്കുന്നു. 2006ല്‍ 22400 ഇസ്രായേലികള്‍ നാട് വിട്ടതായി ഇസ്രായേല്‍ സെന്‍ട്രല്‍ സെന്‍സസ് ഓഫീസ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 2005ല്‍ 21500 പേരാണ് ഇസ്രായേലില്‍ നിന്ന് കുടിയൊഴിഞ്ഞു പോയത്. ഇസ്രായേലിലേക്ക് തിരികെയെത്തുന്നവരുടെ എണ്ണം കുറഞ്ഞതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പുറത്തുപോകുന്നവരില്‍ നല്ലൊരു പങ്കും ഇവിടെ പിറന്നവരല്ല. ഇവരില്‍ മൂന്നിലൊന്നും മുമ്പ് സോവിയറ്റ് റഷ്യയില്‍ നിന്ന് കുടിയേറിയവരാണെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട് പറയുന്നു. ഈ വര്‍ഷത്തെ സെന്‍സസ് പ്രകാരം 73 ലക്ഷമാണ് സയണിസ്റ്റ് രാഷ്ട്രത്തിലെ ജനസംഖ്യ. അവലംബം: എഫ്.പി
No comments:
Post a Comment