ഇസ്രായേലുമായി സഹകരിച്ച് ദേശദ്രോഹ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടുവെന്നാരോപിക്കപ്പെട്ട ഏഴ് ബഹായികള്‍ക്കെതിരെ ഇറാനില്‍ വിചാരണ ആരംഭിച്ചു. നിയമവിരുദ്ധമായി സംഘടന രൂപവത്കരിച്ച് ഇസ്രായേല്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള നിര്‍ദേശപ്രകാരം പ്രവര്‍ത്തിച്ചുവെന്ന് പ്രതികള്‍ കുറ്റസമ്മതം നടത്തിയതായി ഇറാനിയന്‍ പത്രം `രിസാലാത്` റിപ്പോര്‍ട്ട് ചെയ്തു. രണ്ട് സ്ത്രീകളുള്‍പ്പെട്ട സംഘത്തെ മാര്‍ച്ചിലും മേയിലുമായാണ് സുരക്ഷാ അധികൃതര്‍ കസ്റ്റഡിയിലെടുത്തത്.
1979-ലെ ഇറാന്‍ വിപ്ലവാനന്തരം നൂറുകണക്കിന് ബഹായി വിശ്വാസികള്‍ അറസ്റ്റ് ചെയ്യപ്പെടുകയും വധിക്കപ്പെടുകയും ചെയ്തെന്ന് ആഗോള ബഹായി നേതൃത്വം ആരോപിച്ചിരുന്നു. എന്നാല്‍ ഇറാന്‍ ഇത് പൂര്‍ണമായും നിഷേധിച്ചിട്ടുണ്ട്.
No comments:
Post a Comment