സോമാലിയന്‍ പ്രസിഡന്‍റും പ്രധാനമന്ത്രിയും
മൊഗദീശു: പതിനഞ്ചംഗ സോമാലിയന്‍ മന്ത്രിസഭയിലെ ഭൂരിപക്ഷം മന്ത്രിമാര്‍ രാജിവെച്ചു. പ്രസിഡന്‍റ് അബ്ദുല്ല യൂസുഫിനെ അനുകൂലിക്കുന്ന പത്ത് മന്ത്രിമാരാണ് രാജി നല്‍കിയത്. രാജി പ്രസിഡന്‍റ് സ്വീകരിച്ചതോടെ പ്രധാനമന്ത്രി നൂര്‍ ഹസന്‍ ഹുസൈന്‍ പ്രധാനമന്ത്രിയായ ഇടക്കാല സര്‍ക്കാര്‍ രാജിവെക്കാന്‍ നിര്‍ബന്ധിതമായി. പ്രധാനമന്ത്രിയുടെ കീഴില്‍ തുടരാനാവില്ലെന്ന് സ്ഥാനമൊഴിഞ്ഞ മന്ത്രിമാര്‍ പ്രസ്താവനയില്‍ പറഞ്ഞു. പൊതുസ്വത്ത് ദുര്‍വിനിയോഗം ചെയ്ത പ്രധാനമന്ത്രി ദേശസുരക്ഷ കാത്തുസൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതായി മന്ത്രിമാര്‍ ആരോപിച്ചു. പ്രസിഡന്‍റും പ്രധാനമന്ത്രിയും തമ്മിലുള്ള വടംവലി ഇതോടെ രൂക്ഷമായി.
1991 മുതല്‍ രൂക്ഷമായ ആഭ്യന്തര യുദ്ധങ്ങളുടെ പിടിയിലാണ് ആഫ്രിക്കന്‍ കൊമ്പിലെ ഈ രാജ്യം. ഇക്കാലയളവില്‍ പരീക്ഷിക്കപ്പെട്ട പതിനാലാം മന്ത്രിസഭയാണിപ്പോള്‍ നിലംപതിക്കാന്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷാരംഭം മുതല്‍ രക്തരൂക്ഷിതമായ സംഘര്‍ഷത്തില്‍ എണ്ണായിരം സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയും അഞ്ച് ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാവുകയും ചെയ്തിട്ടുണ്ട്.
No comments:
Post a Comment