
ബെയ്റൂത്ത്: തനിക്കെതിരായ ഇസ്രായേലിന്‍റെ വധഭീഷണിയെ ഒട്ടും ഭയമില്ലെന്ന് കഴിഞ്ഞാഴ്ച ഇസ്രായേലി തടവില്‍ നിന്ന് മോചിതനായ ലബനീസ് പോരാളി സമീര്‍ അല്‍ഖന്‍താര്‍. അവരുടെ തടങ്കലില്‍ പോലും ഭയമില്ലാതിരുന്ന താന്‍ സ്വന്തം നാട്ടില്‍ അവരെ പേടിക്കുന്നതെന്തിനെന്ന് അദ്ദേഹം ചോദിച്ചു. തന്‍റെ ബാക്കി ജീവിതം ചെറുത്തുനില്പ് സമരങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. സായുധ പോരാട്ടത്തില്‍ എന്ത് ചുമതല ഏറ്റെടുക്കാനും തയാറാണ്. പോരാടാനും രക്തസാക്ഷിയാകാനും ഒരുക്കമാണ്.
പോരാളികളുടെ ഉറച്ച നിലപാടാണ് തന്‍റെ മോചനം സാധ്യമാക്കിയതെന്ന് ഖന്‍താര്‍ പറഞ്ഞു. ഫലസ്തീന്‍ പോരാളികളും ഈ പാത അനുധാവനം ചെയ്യണം. നയതന്ത്ര ചര്‍ച്ചകള്‍ ഈ രംഗത്ത് ഒന്നും നേടിത്തരില്ല. പോരാട്ടം മാത്രമാണ് പോംവഴി. ഫലസ്തീന്‍ പൂര്‍ണമായി വിമോചിക്കപ്പെടും വരെ അത് തുടരണമെന്ന് സമീര്‍ അഭിപ്രായപ്പെട്ടു.

1979ല്‍ അധിനിവിഷ്ട ഫലസ്തീനില്‍ നിന്നാണ് അധിനിവേശ സേന അദ്ദേഹത്തെ പിടികൂടിയത്. സൈനികനടക്കം നാല് ഇസ്രായേലികളെ വധിച്ച സമീര്‍ ഖന്‍ത്വാറിനെ ഈ മാസം പതിനേഴിനാണ് സയണിസ്റ്റ് സൈന്യം മോചിപ്പിച്ചത്. 2006ലെ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട രണ്ട് ഇസ്രായേലി സൈനികരുടെ ഭൗതികാവശിഷ്ടത്തിന് പകരമായാണ് സമീറടക്കം ഏതാനും ലബനാനി പോരാളികളെ കൈമാറിയത്.
അവലംബം : അല്‍ജസീറ
No comments:
Post a Comment