Tuesday, January 6, 2009

ഇപ്പോഴത്തെ ഗസ്സ ഇതാണ്!

സ്കൂളിന് നേരെ ഇസ്രായേല്‍ ആക്രമണം: 44 മരണം

ഗസ്സ: ഐക്യരാഷ്ട്രസഭാ ഏജന്‍സിക്ക് കീഴിലുള്ള ഗസ്സയിലെ സ്കൂളിന് നേരെ ഇസ്രായേല്‍ സേന നടത്തിയ കനത്ത ആക്രമണത്തില്‍ ചുരുങ്ങിയത് 44 പേര്‍ കൊല്ലപ്പെട്ടു. നാല്പതിലധികം പേര്‍ക്ക് പരിക്കേറ്റു. മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തവരിലധികവും കുട്ടികളാണ്. വടക്കന്‍ ഗസ്സയിലെ ജബലിയാ അഭയാര്‍ഥി ക്യാമ്പിലെ അല്‍ഫാഖൂറ സ്കൂളിന് നേരെ അധിനിവേശ സേന വിവേചനരഹിതമായി ഷെല്ലാക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സ്കൂളില്‍ അഭയം തേടിയ നൂറുകണക്കിനാളുകള്‍ സംഭവസമയത്തവിടെയുണ്ടായിരുന്നു. ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടിയുള്ള യു.എന്‍ ഏജന്‍സി(UNRWA)യുടെ കീഴിലുള്ളതാണീ സ്കൂള്‍.
ഷെല്‍ വര്‍ഷമേറ്റ് കുട്ടികളുടെയും മറ്റു മൃതദേഹങ്ങള്‍ ചിതറിക്കിടന്നു. സ്കൂള്‍ പരിസരത്ത് രക്തം തളംകെട്ടിനിന്നു. മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയാണ് അധിനിവേശ സേനഈവിടെ ചെയ്തുകൂട്ടിയത്. ഇതോടെ ഇന്ന് കൊല്ലപ്പെട്ട ഗസ്സക്കാരുടെ എണ്ണം 85 ആയി. കര ആക്രമണം തുടങ്ങിയ ശേഷം 205 പേരാണ് കൊല്ലപ്പെട്ടത്. പതിനൊന്ന് ദിവസമായി തുടരുന്ന നിഷ്ഠൂര ആക്രമണത്തില്‍ ഇതുവരെ 645 പേര്‍ കൊല്ലപ്പെട്ടു. മൂവായിരത്തോളമാളുകള്‍ക്ക് പരിക്കേറ്റു.

അതേസമയം, ഏഴ് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സമ്മതിച്ചു. എന്നാല്‍ ഇവര്‍ കൊല്ലപ്പെട്ടത് പോരാളികളുടെ പ്രത്യാക്രമണത്തിലല്ലെന്നാണ് തെല്‍അവീവിന്‍റെ വാദം.





21 ഇസ്രായേല്‍ സൈനികരെ വധിച്ചെന്ന് ഹമാസ്; നാവികാക്രമണവുമായി ഇസ്രായേല്‍

ഗസ്സ: തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇസ്രായേല്‍ ഗസ്സയില്‍ ആക്രമണം തുടരുന്നു. ഫലസ്തീന്‍ പക്ഷത്ത് മരണസംഖ്യ 592 ആയി ഉയര്‍ന്നു. മൂവായിരത്തോളം പേര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ കിഴക്കന്‍ ഗസ്സയില്‍ അധിനിവേശസേന നടത്തിയ ഷെല്‍വര്‍ഷത്തില്‍ ഒരുകുടുംബത്തിലെ പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അല്‍ബുറൈജ് ഹോള്‍സെയില്‍ മാര്‍ക്കറ്റിന് നേരെയും ഇരുപത്തഞ്ചിലധികം വീടുകള്‍ക്ക് നേരെയും ഇന്ന് ആക്രമണമുണ്ടായി. ഇസ്രായേല്‍ കപ്പലുകളില്‍ നിന്ന് റോക്കറ്റാക്രമണം തുടങ്ങിയിട്ടുണ്ട്. പത്ത് പേര്‍ കപ്പലില്‍ നിന്നുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഖാന്‍ യൂനുസ് പട്ടണത്തിന് നേരെ അധിനിവേശസൈന്യം ആക്രമണം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയിലേക്ക് ഇരച്ചുകയറിയ ടാങ്കുകള്‍ രൂക്ഷമായ ആക്രമണമഴിച്ചുവിടുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പതിനൊന്ന് ദിവസത്തെ ആക്രമണത്തിലൂടെ ഗസ്സയെ രണ്ടായി വിഭജിച്ചതായി ഇസ്രായേല്‍ അവകാശപ്പെടുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകാരം യുദ്ധം മുന്നോട്ടുനീങ്ങുമെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി യഹൂദ് ബറാക് പറഞ്ഞു. എന്നാല്‍ മൃഗീയ നടപടികള്‍ കൊണ്ട് തങ്ങളുടെ നിശ്ചയദാര്‍ഢ്യം കെടുത്താന്‍ അധിനിവേശശക്തിക്കാകില്ലെന്നും ഇസ്രായേല്‍ ഖേദിക്കേണ്ടിവരുമെന്നും ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍ പ്രതികരിച്ചു. വെടിനിര്‍ത്തല്‍ പദ്ധതിയടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഈജിപ്തിന്‍റെ ക്ഷണം സ്വീകരിച്ച ഹമാസിന്‍റെ രണ്ട് പ്രതിനിധികള്‍ കെയ്റോയില്‍ ചര്‍ച്ചക്കെത്തിയിട്ടുണ്ട്.
പരിക്കേറ്റ അധിനിവേശ ഭടന്‍

അതേസമയം, ശക്തമായി തിരിച്ചടിക്കുന്നതായി ഹമാസ് പറഞ്ഞു. ഇതുവരെ ഇരുപത്തൊന്ന് അധിനിവേശസൈനികരെ വധിച്ചതായി ഹമാസിന്‍റെ സൈനികവിഭാഗമായ ഇസ്സുദ്ദീന്‍ ഖസ്സാം ബ്രിഗേഡ് അവകാശപ്പെട്ടു. 79 സൈനികര്‍ക്ക് പരിക്കേല്പിച്ചതായും ബ്രിഗേഡ് അറിയിച്ചു. എന്നാല്‍ ആറ് സൈനികര്‍ മാത്രമാണ് വധിക്കപ്പെട്ടതെന്ന് ഇസ്രായേല്‍ പറയുന്നു. 48 ഭടന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രായേല്‍ ടിവി ചാനല്‍-2 റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് ഭടന്‍മാര്‍ ടാങ്കില്‍ നിന്നുള്ള അബദ്ധവെടിയില്‍ കൊല്ലപ്പെട്ടെന്നാണ് ഇസ്രായേല്‍ വിശദീകരണം. എന്നാല്‍ ഇവരെ പോരാളികള്‍ വകവരുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് വിവിധ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വീടുകള്‍ കയറിയിറങ്ങി ആക്രമണം നടത്തിയ സൈനികരെ ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ ബോംബ് സ്ഫോടനം നടത്തി പോരാളികള്‍ വധിക്കുകയായിരുന്നു.( ഇസ്രായേലിന്‍റെ ഔദ്യോഗിക ഭാഷ്യം മാത്രമാണ് കേരളത്തിലേതടക്കമുള്ള മിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്.)

തിരിച്ചടി മറച്ചുവെക്കാന്‍ ഇസ്രായേല്‍ ശ്രമം


ഗസ്സ: ഹമാസിന്‍റെ തിരിച്ചടിയില്‍ തങ്ങളുടെ പക്ഷത്ത് കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണം പുറത്തുവിടാതിരിക്കാന്‍ ഇസ്രായേല്‍ ശ്രമം. സ്വന്തം പക്ഷത്ത് ആള്‍നാശം കുറച്ചുകാണിക്കാനാണ് ഇസ്രായേല്‍ അധികൃതരുടെ കൊണ്ടുപിടിച്ച ശ്രമം. പുറം ലോകത്തെക്കാളേറെ സ്വന്തം ജനത അറിയുന്നതാണ് തെല്‍അവീവ് ഭയപ്പെടുന്നത്. തെരഞ്ഞെടുപ്പ് അടുത്തെത്തിനില്‍ക്കുന്ന ഘട്ടത്തില്‍ സൈന്യത്തിന് തിരിച്ചടിയേല്‍ക്കുന്നത് ജനരോഷത്തിനിടയാക്കുമെന്നതാണ് ഇസ്രായേല്‍ ഭരണകൂടത്തെ വിറളിപിടിപ്പിക്കുന്നത്.

തിരിച്ചടിയുടെ വ്യാപ്തി ഇസ്രായേല്‍ മൂടിവെക്കുകയാണെന്ന് ഹമാസിന്‍റെ സൈനികവിഭാഗമായ ഇസ്സുദ്ദീന്‍ ഖസ്സാം ബ്രിഗേഡ് വക്താവ് അബൂഉബൈദ അല്‍ജസീറ ചാനല്‍ സംപ്രേഷണം ചെയ്ത വീഡിയോ ടേപ്പില്‍ പറഞ്ഞു. കരആക്രമണത്തിന്‍റെ ആദ്യനിമിഷം മുതല്‍ തിരിച്ചടിയും തുടങ്ങിയിരുന്നു. അല്‍ഖസ്സാം ബ്രിഗേഡ് റോക്കറ്റാക്രമണം തുടരുകയും ചെയ്യുന്നുണ്ട്. ഒരു ഇസ്രായേലി ടാങ്ക് തകര്‍ത്തതായും തെക്കന്‍ ഇസ്രായേലിലെ ഏറ്റവും വലിയ കരസേനാതാവളത്തില്‍ മിസൈല്‍ പതിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. ഇസ്രായേല്‍ ആക്രമണം നിര്‍ത്തുന്നത് വരെ ഇത് തുടരും. ഹമാസിന്‍റെ ശക്തിക്ഷയിച്ചെന്ന സയണിസ്റ്റ് പ്രചാരണം പച്ചക്കള്ളമാണെന്നും ഹമാസിന്‍റെ ശക്തി വരുംദിനങ്ങളില്‍ അവരറിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

കരാക്രമണത്തിന്‍റെ ആദ്യരണ്ട് ദിനങ്ങളില്‍ പതിനൊന്ന് ഇസ്രായേലി സൈനികരെ വധിച്ചതായി ഹമാസ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഒരു സൈനികന്‍റെ മരണം മാത്രം സ്ഥിരീകരിച്ച അധിനിവേശസേന മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റതായി സമ്മതിച്ചിരുന്നു.

Monday, January 5, 2009

ബഗ്ദാദ് സ്ഫോടനത്തില്‍ മുപ്പത്തഞ്ച് പേര്‍ കൊല്ലപ്പെട്ടു

ബഗ്ദാദില്‍ ഇന്നലെയുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ക്കരികെ നാട്ടുകാര്‍. ശിയാ ഭൂരിപക്ഷ പ്രദേശമായ അല്‍കാദിമിയയില്‍ ശിയാ തീര്‍ഥാടകര്‍ക്കിടയിലാണ് സ്ഫോടനമുണ്ടായത്. മുപ്പത്തഞ്ച് പേര്‍ കൊല്ലപ്പെടുകയും 79 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പതിനൊന്ന് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു; ഗസ്സയില്‍ മരണം 513



ആക്രമണം നടത്തുന്ന ഇസ്രായേലി‍ ടാങ്കുകള്‍
ഗസ്സ: ഒമ്പതാം ദിവസവും ഗസ്സക്ക് നേരെ ശക്തമായ ആക്രമണം നടത്തിയ ഇസ്രായേലിനെതിരെ ഹമാസ് പോരാളികള്‍ ശക്തമായ തിരിച്ചടി തുടങ്ങി. കര ആക്രമണം രണ്ട് ദിവസം പിന്നിടുമ്പോള്‍ ഇസ്രായേലിന്‍റെ പതിനൊന്ന് സൈനികരെ വധിച്ചതായി ഹമാസ് അവകാശപ്പെട്ടു. ഇസ്രായേല്‍ പക്ഷത്ത് അമ്പതോളം പേര്‍ക്ക് പരിക്കുണ്ട്. ചുരുങ്ങിയത് രണ്ട് അധിനിവേശ സൈനികരെ പിടികൂടിയതായും ഹമാസ് പ്രഖ്യാപിച്ചു.
ഹമാസ് പോരാളികള്‍
എന്നാല്‍ ഒരു സൈനികന്‍റെ മരണം മാത്രമാണ് ഞായറാഴ്ച രാത്രി വരെ ഇസ്രായേല്‍ സ്ഥിരീകരിച്ചത്. അതേസമയം മുപ്പതിലേറെ സൈനികര്‍ക്ക് പരിക്കേറ്റതായി ഇസ്രായേല്‍ സമ്മതിച്ചു. കരയുദ്ധമാരംഭിക്കുന്ന പക്ഷം ഗസ്സ ഇസ്രായേലിന്‍റെ ശവപ്പറമ്പായി മാറുമെന്ന് പോരാളികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നലെ അമ്പതിലേറെ മിസൈലുകള്‍ ഇസ്സുദ്ദീന്‍ ഖസ്സാം പോരാളികള്‍ ഉതിര്‍ത്തു. ഇസ്രായേല്‍ സൈന്യത്തെ പതിയിരുന്ന് ആക്രമിച്ച് ശക്തമായ തിരിച്ചടി നല്‍കാനാണ് പോരാളികളുടെ ശ്രമം. ഹമാസ് പോരാളികളുടെ തിരിച്ചടിയില്‍ കൊല്ലപ്പെട്ട ഇസ്രായേലി സൈനികന്‍റെ മൃതദേഹം സംസ്കരിക്കാന്‍ കൊണ്ടുപോകുന്നു
അതേസമയം, കഴിഞ്ഞ മുപ്പത് മണിക്കൂറിനിടെ അമ്പത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതോടെ മരണസംഖ്യ 513 ആയി. 2500ഓളം പേര്‍ക്ക് പരിക്കുണ്ട്. പത്തിലേറെ കുട്ടികളാണ് കഴിഞ്ഞരാത്രി കൊല്ലപ്പെട്ടത്.

പരിക്കേറ്റ ഇസ്രായേലി സൈനികരെ ആശുപത്രിയിലേക്ക് നീക്കുന്നു



ഇത് യഥാര്‍ത്ഥ കവറേജ്!

ഇസ്രായേലിന്‍റെ ഗസ്സ ആക്രമണത്തെ കുറിച്ച വാര്‍ത്തകള്‍ക്കൊപ്പം അമേരിക്കന്‍ മാധ്യമങ്ങള്‍ നല്‍കിയ ചിത്രങ്ങള്‍
LOS ANGELS TIMES
CNN
HERALD TRIBUNE
NEWYORK TIMES