
പതിനാറ് മാസം മുമ്പാണ് യൂസുഫിന്‍റെ മാതാവ് ഫാത്വിമയെ അധിനിവേശ സൈന്യം തടവിലാക്കിയത്. മൂന്ന് മാസം ഗര്‍ഭിണിയായ അവര്‍ ചാവേറാക്രമണത്തിന് ഒരുക്കം നടത്തുന്നുവെന്ന കേവലം സംശയത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ജയിലില്‍ അവര്‍ യൂസുഫിന് ജന്‍മം നല്‍കി. തടവിലായ ശേഷം ഇതുവരെ ഭര്‍ത്താവിനെയും മറ്റ് മക്കളെയും കാണാന്‍ പോലും അനുവദിച്ചില്ല. എന്നെങ്കിലും സ്വാതന്ത്ര്യത്തിന്‍റെ വായു ശ്വസിക്കാനാവുമെന്ന പ്രതീക്ഷയില്‍ പൊന്നോമനയെ ലാളിച്ച് കഴിയുകയാണ്, തടവിന്‍റെ പരിവേദനങ്ങള്‍ക്കിടയിലും ധീരയായ ഫാത്വിമ. ബാല്യത്തില്‍ നിന്ന് കൗമാരത്തിലേക്കും യൗവനത്തിലേക്കുമെത്തുമ്പോള്‍ നാടിന്‍റെ സ്വാതന്ത്ര്യത്തിനും മോചനത്തിനും വേണ്ടി അടരാടാന്‍ മകനെ പ്രാപ്തനാക്കുമെന്ന് സ്വപ്നം കാണുകയാവാം ഈ മാതാവ്.
അവലംബം: അല്‍ജസീറ ടോക്


1977ല്‍ മുസ്തഫാ അഖാദ് സംവിധാനം ചെയ്ത 'ദി മെസേജ്' ആണ് പ്രവാചകനെ കുറിച്ച ശ്രദ്ധേയമായ ആദ്യ സിനിമ. അതിന്‍റെ തുടര്‍ച്ചയുണ്ടാവണമെന്ന് അഖാദിന്‍റെ സഹപ്രവര്‍ത്തകരായിരുന്ന 'സമാധാനദൂത'ന്‍റെ പിന്നണി പ്രവര്‍ത്തകരും ആഗ്രഹിച്ചിരുന്നു. എന്നാല്‍ അഖാദിന്‍റെ കാലത്ത് തന്നെ അത് നിര്‍വഹിക്കണമെന്ന ആഗ്രഹം പൂവണിഞ്ഞില്ല. 2005ല്‍ ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ അറുപതിലധികം പേരുടെ ജീവനപഹരിച്ച സ്ഫോടനത്തില്‍ അഖാദും കൊല്ലപ്പെടുകയായിരുന്നു.


ചെറിയ ചൈനീസ് പതാകയേന്തിയാണ് അദ്ദേഹം പേടകത്തിന് പുറത്തിറങ്ങിയത്. ചൈനീസ് ടി.വി ഇതിന്‍റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തു. ലഘുഭക്ഷണ വില്പനക്കാരന്‍റെ മകനായ 41കാരനായ സായിക്ക് കൂട്ടായി ലിയു ബൊമിങും പേടകത്തിലുണ്ടായിരുന്നു.`ഏറെ സന്തോഷം തോന്നുന്നു. മുഴുവന്‍ ചൈനക്കാര്‍ക്കും മുഴുലോകത്തിനും എന്‍റെ അഭിവാദ്യങ്ങള്‍`- സായ് പറഞ്ഞു. ബഹിരാകാശരംഗത്ത് ചൈനയുടെ കുതിപ്പിന് വഴിത്തിരിവൊരുക്കിയ ഷായിയെ ചൈനീസ് പ്രസിഡന്‍റ് ഹു ജിന്‍റാവൊ അഭിനന്ദിച്ചു.